Monday, March 13, 2017

Time pass Group

WhatsApp Group Invite

Join chat

 

















Similar Group Links : 








Sample Whatsapp Message : 

Wife : ഇച്ഛായ കഥ പറ....

hus : എന്നതാ...?

wf : ഉറക്കംവരണില്ല ഇച്ഛായ...,

Hus : അതിന്..?

Wf : എന്‍റെ പൊന്നിച്ഛായന്‍ അല്ലേ..,, ഒരു കഥ പറഞ്ഞു താ...

hus : മിണ്ടാതെ കിടന്നുറങ്ങ് പെണ്ണേ..എനിക്ക് രാവിലെ ജോലിക്ക് പോവാനുള്ളതാ...

wf : plz..എന്‍റെ ചക്കരയല്ലേ..ഒരു കഥ പറയന്നേ..

hus : ഡീ, മിണ്ടാതെ കിടക്ക്..എനിക്ക് ഉറക്കംവരുന്നു...

wif : ഗര്‍ഭിണിയായ ഭാര്യ പറയുന്ന ആഗ്രഹങ്ങള്‍ സ്നേഹമുള്ള ഭര്‍ത്താക്കന്‍മാര്‍ സാധിച്ചു കൊടുക്കും എന്ന് എല്ലാരും പറഞ്ഞൂല്ലോ...അപ്പോള്‍ നിങ്ങള്‍ക്ക് എന്നോട് സ്നേഹമില്ലാല്ലേ...??

hus :   .......

wif : ഞാന്‍ അമ്മേടെ കൂടെ പോയികിടന്നോളാം..., നിങ്ങളോട് മിണ്ടൂലാ..പിണക്കവാ....

hus : അയ്യൊ .. പോവല്ലേ..

wif : കഥ പറയുമോ..?

hus : mm, പറയാം ...

wif : എന്നാ പറ..

hus : ആലോചിക്കട്ടെ...

wif : mm വേഗം.....

hus : ദൂരെയുള്ള ഒരു നാട്ടില്‍ ഒരു പാവപ്പെട്ട വീട്ടില്‍ ഒരു പാവം ചെക്കനുണ്ടായിരുന്നു ..,
അച്ഛനും അമ്മയും അവനും അടങ്ങുന്ന ആ വീട്ടില്‍ കുറവായി ഉണ്ടായിരുന്നത് പണം മാത്രം ആയിരുന്നു.., കാലം കടന്നു പോകവേ അവന്‍റെ അച്ഛനു അസുഖം ബാധിച്ച് കിടപ്പിലായി..

hus : ഡീ....?

wif : mmm..ഞാന്‍കേള്‍ക്കുന്നുണ്ട് പറാ...
hus : മൂളി കേട്ടോളണം,...അല്ലേല്‍ കഥ നിര്‍ത്തി ഞാന്‍ ഇപ്പൊ കിടന്നുറങ്ങും...

wif : mm..പറ എന്നിട്ട് ?

hus : അച്ഛന്‍ കിടപ്പിലായതോടെ ആ വീട്ടില്‍ പട്ടിണി കൂടിവന്നു..അങ്ങനെ പട്ടിണി മാറ്റാന്‍ അവന്‍ ദൂരെയൊരു നാട്ടില്‍ ജോലിക്ക് പോയി.....

wif : എന്നിട്ട് ജോലി കിട്ടിയോ..?

hus : mm..വിദ്യഭ്യാസം നന്നേ കുറവായ അവനു ഒരുപാട് അലച്ചലിനൊടുവില്‍ ഒരു കുഞ്ഞു ജോലി കിട്ടി...ഒരു കോളേജ് കാന്‍റീനില്‍ ക്ലീനിങ് ആയിരുന്നു പണി...

wif : ഒരു love story മണക്കുന്നുണ്ടല്ലോ..?

hus : ന്നാ പോ, പറയൂലാ..

wif : യ്യോ...ഞാന്‍ വെറുതെ പറഞ്ഞതാ പൊന്നേ...പറാ ,എന്നിട്ട് ...?

hus :അങ്ങനെ അവനവിടെ ജൗലി ചെയ്തു വന്നു...
പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു...
കോളേജ് നിറയെ കുട്ടികള്‍, കന്‍റീന്‍ വന്ന പലരും അവനു കൂട്ടുകാരായി...
അങ്ങനെയിരിക്കെ ഒരു ദിവസം കൂട്ടുകാരികള്‍ക്കൊപ്പം food കഴിക്കാന്‍ അവളും വന്നു...

wif : mm എന്നട്ട്..?

hus : ഈ പണ്ടേത്ത കഥകളിലെ greek ദേവതകളില്ലേ ,
അവരെ നേരില്‍ കണ്ടാല്‍ എങ്ങനെയിരിക്കും അതുപോലൊരു feel ആണ് അവനു അന്നവളെ ആദ്യായിട്ട് കണ്ടപ്പോള്‍ തോന്നിയത്....

wif : wahh അത് പൊളിച്ചു.., എന്നിട്ട്...?

hus : പക്ഷേ ഒരു ക്ലീനിങ് ചെക്കനെ ഏത് പെണ്ണാ mind ചെയ്കാ..?
അത് നന്നായി അറിയാവുന്ന അവന്‍ വാ അടച്ചു സ്വന്തം ജോലി ചെയ്തു കൊണ്ടിരുന്നു....

അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി...
ഒരിക്കല്‍ അവളും കൂട്ടുകാരികളും ഇരുന്ന മേശ തുടക്കുന്നതിനിടയില്‍ ഒരു ഇത്തിരി അഴുക്ക് അവളുടെ കൂടെ ഇരുന്ന ഒരു പെണ്ണിന്‍റെ ദേഹത്തു വീണു..,
അത്യാവശ്യം അഹങ്കാരം ഉണ്ടായിരുന്ന അവളുടെ കൈ ഒട്ടും താമസിയാതെ അവന്‍റെ മുഖത്ത് പതിഞ്ഞു...

hus : ഡീീീ...?? ഉറങ്ങിയോ...?

wif : ഇല്ലാ..കേള്‍ക്കുന്നുണ്ട് പറാാാ...

hus : mm, ആ ഒരു സംഭവത്തിനു ശേഷം അവള്‍ അവനെ ശ്രദ്ധിച്ചു തുടങ്ങി...,
2,3 ദീവസം കഴിഞ്ഞപ്പോള്‍ അവള്‍ അവന്‍റെ അടുത്തെത്തി...

girl: hai..

boy : ha......ഹായ്

girl : ഞാനൊരു sory പറയാന്‍ വന്നതാ, അന്ന് അവള്‍ അടിച്ചില്ലേ..അതിനു്...

boy : ഓ...അത് സാരമില്ല, നിങ്ങളെ പോലെയുള്ളവര്‍ക്ക് തല്ലി പഠിക്കാന്‍ ആരേലും വേണ്ടേ...?.

girl : oh +ve mind, hmm nice

boy : എന്നാ പെങ്ങളു പോയ്ക്കോ..
പെണ്‍കുട്ടികളുമായി മിണ്ടുന്നത് മുതലാളി കണ്ടാല്‍ എന്‍റെ കഞ്ഞിയില്‍ പാറ്റ വീഴും...

girl : എവിടെയാ ഇയാളുടെ നാട്..?

boy : ഓ..അത് കുറെ ദൂരയാ...

girl : സ്ഥലത്തിനു പേരില്ലേ...??

boy : plz..പെങ്ങളു പോയേ ദേ മുതലാളി നോക്കുന്നു...

girl : പുറത്തു വെച്ച് മിണ്ടാമല്ലോ..? ഞാന്‍ ആ വലിയ മരച്ചോട്ടില്‍ ഉണ്ടാകും വരണം..

boy : .......

girl : cu bye..

മാസങ്ങള്‍ കടന്നു പോയി ...,
എല്ലാ കഥകളിലും നടക്കുന്ന പോലെ വലിയ കാശുള്ള വീട്ടിലെ പെണ്ണായ അവള്‍ക്ക് ആ പാവം ചെക്കനോട് പ്രണയം തുടങ്ങി....

hus : ഡീ പോത്തേ ,
നീ കേള്‍ക്കുന്നുണ്ടോ...?

Wif : mmm , പറാ...

hus : അവന്‍ തന്‍റെ വീട്ടിലെ അവസ്തയും ചുറ്റുപാടുകളും എല്ലാം അവളോട് പറഞ്ഞു...
പക്ഷേ പട്ടുമെത്തയില്‍ കിടന്നുറങ്ങിയിരുന്ന അവള്‍ക്കു അതിലും പ്രിയപ്പെട്ടത് അവനായിരുന്നു.....
ഒടുവില്‍ അവളുടെ ക്ലാസ് തീരുന്ന അന്ന് അവന്‍റെ ഒപ്പം അവളെയും കൊണ്ടു പോകാം എന്ന ഉറപ്പില്‍ അവര്‍ എത്തി ചേര്‍ന്നു....

wif : mm എന്നിട്ട്...?

hus : ഒരുപാട് പ്രതീക്ഷകളുമായി അവന്‍റെ കൈ പിടിച്ച് അന്നവള്‍ ആ വണ്ടിയില്‍ കയറി..,
കുന്നോളം സ്വപ്നങ്ങളും തോളിലേറ്റി അവര്‍ നീങ്ങിയ ആ വണ്ടി ചെന്നത്തിയത് ഒരു അപകടത്തിലേക്കായിരുന്നു....

wif : അയ്യൊ ..എന്നിട്ട്..?

hus : 40 ഓളം ജീവനുകള്‍ ആ അപകടത്തില്‍ പൊലിഞ്ഞു പോയി...
അതില്‍ അവളും ഉണ്ടായിരുന്നു...

wif : അപ്പൊ അവനോ..?

hus : മരിച്ചില്ല..ഒരു കണ്ണ് നഷ്ടമായ അവനെ ഗുരുതരാവസ്ഥയില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു....,

wif : mm..അവളും മരിച്ചു അവന്‍റെ കണ്ണും പോയി...
ഇച്ഛായന്‍റെ ഒരു ഒണക്ക കഥാാ..., ചെക്കനും അങ്ങു മരിച്ചിരുന്നേല്‍...?

അവള്‍ പോയതില്‍ എന്തു മാത്രം സങ്കടപ്പെട്ടു കാണും അവന്‍...
പാവം അവനു കാഴ്ചയെങ്കിലും ഉണ്ടായിരുന്നേല്‍ മതിയായിരുന്നു , ശൊ..

hus : അവനു കാഴ്ച കിട്ടി...

wif : എപ്പൊ..? ...
എങ്ങനെ..?...

hus : ........
അവളുടെ കണ്ണുകള്‍ അത് അവനു മാറ്റിവയ്ക്കപ്പെട്ടു.,
കൂടെ ജീവിക്കാന്‍ ആഗ്രഹിച്ച അവളുടെ കണ്ണുകളിലൂടെ കാഴ്ചകള്‍ കണ്ട് അവന്‍ പിന്നെയും ജീവിച്ചു....

wif : ശൊ.. പാവം..എന്നിട്ടോ..

Hus : എന്നിട്ടില്ല..കഥ തീര്‍ന്നു , കിടന്നുറങ്ങു പെണ്ണേ. .

wif : ഹാ..പറാ plz..

hus : പിന്നെ കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അവന്‍ വേറെ ജോലിക്ക് പോയി കാശുകാരനായി അച്ഛന്‍റേം അമ്മേയുടേം നിര്‍ബന്ധം കൊണ്ട് വേറെ വിവാഹം കഴിച്ചു...,അവളും എല്ലാം കണ്ട് അവനിലൂടെ ജീവിക്കുന്നു...അത്രയേ ഉള്ളൂ...

wif : ഇത് പറ്റില്ല... പെട്ടന്നു കഥ തീര്‍ത്തതാ...

hus : അല്ലെടാ..അത്രയേ ഉള്ളൂ..എന്‍റെ മോള് കിടന്നുറങ്ങൂ..

wif : ഇനി എങ്ങനാ ഉറങ്ങുക..ഉള്ള ഉറക്കം കൂടി പോയില്ലേ...

wif : നിങ്ങളിതെവിടെ പോവാ..?

hus : bathroomil..,ഇപ്പ വരാം.. ,,,,,

wif : hmmm..ഞാന്‍ ഉറങ്ങാന്‍ പോവാ gud nyt ഇച്ഛായ
love u...

hus : love u 2....

ബാത്ത് റൂമിലെ കണ്ണാടിക്കു മുന്‍പില്‍ ചെന്നു അവന്‍ തന്‍റെ ഇടതു കണ്ണിനു മുകളിലൂടെ വിരലോടിക്കവേ ആരുമറിയാതെ ഉള്ളിന്‍റെ ഉള്ളില്‍ അവന്‍ ഒതുക്കി വെച്ച നോവിന്‍റെ കനലുകള്‍ കണ്ണുനീര്‍ തുള്ളികളായി രൂപം പ്രാപിച്ചു ഒഴുകി തുടങ്ങിയിരുന്നു.

No comments:

Post a Comment

Featured GROUP

Motocraze Links

  URL https://www.motocraze.in/xinornexohalfhelmetformenandwomenmedium/pid-2226296913 https://www.motocraze.in/studds-kids-helmet/cid-114971...