Sunday, March 12, 2017

Online marketing

WhatsApp Group Invite

  
വ്യാജവാര്‍ത്തകള്‍ക്കു തടയിടാനൊരുങ്ങി ഫേസ്ബുക്ക്; റിപ്പോര്‍ട്ട് ചെയ്യാന്‍ സംവിധാനം വരുന്നു

🔵ന്യൂയോര്‍ക്ക്: വ്യാജവാര്‍ത്തകള്‍ക്കു തടയിടാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു. സമൂഹമാധ്യമങ്ങളില്‍ പടച്ചുവിടുന്ന അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ പഴി കേള്‍ക്കുന്ന സാഹചര്യത്തിലാണ് വ്യാജവാര്‍ത്തകള്‍ തടയുന്നതിനുള്ള നിരവധി സംവിധാനങ്ങള്‍ ഫേസ്ബുക്ക് പ്രഖ്യാപിച്ചത്. വാര്‍ത്തകള്‍ വ്യാജമാണെന്ന് ഉപയോക്താക്കള്‍ക്കു തന്നെ റിപ്പോര്‍ട്ട് ചെയ്യാവുന്ന സംവിധാനം ഇപ്പോഴുണ്ട്. എന്നാല്‍, ഇത് വ്യാജവാര്‍ത്തകളുടെ പ്രചാരത്തെ ബാധിക്കുന്നില്ലെന്ന തിരിച്ചറിവാണ് പുതിയ സംവിധാനങ്ങള്‍ പരീക്ഷിക്കാന്‍ ഫേസ്ബുക്ക് അധികൃതരെ പ്രേരിപ്പിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ക്ക് കടിഞ്ഞാണിടുന്ന ഫേക് ന്യൂസ് ക്രാക്ക്ടൗണ്‍ ഇനിഷ്യേറ്റീവോടുകൂടിയ ഫേസ്ബുക്ക് പതിപ്പ് അമേരിക്കയില്‍ അവതരിപ്പിച്ചു കഴിഞ്ഞു.
പുതിയ സംവിധാനമനുസരിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ സ്നോപ്സ്, പൊളിറ്റിഫാക്‌ട് തുടങ്ങിയ വെബ്സൈറ്റുകള്‍ പരിശോധിക്കും. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന കിംവദന്തികളെക്കുറിച്ചും വ്യാജ ഈമെയില്‍ സന്ദേശങ്ങളെക്കുറിച്ചുമൊക്കെ അന്വേഷിക്കുകയും നിജസ്ഥിതി കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന വെബ്സൈറ്റാണ് സ്നോപ്സ്. അമേരിക്കന്‍ കോണ്‍ഗ്രസിലെയും വൈറ്റ് ഹൗസിലെയും അംഗങ്ങളുടെ പ്രസ്താവനകളുടെ വിശ്വാസ്യതയെക്കുറിച്ച്‌ പഠിക്കുന്ന വെബ്സൈറ്റാണ് പൊളിറ്റിഫാക്‌ട്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ക്ക് ആധികാരികത ഇല്ലെന്ന് ഈ വെബ്സൈറ്റുകളുടെ പരിശോധനയില്‍ തെളിഞ്ഞാല്‍ അത്തരം വാര്‍ത്തകള്‍ക്ക് ഡിസ്പ്യൂട്ടഡ് (തര്‍ക്കമുള്ളത്) എന്ന ടാഗ് നല്‍കും.
എന്നാല്‍, അമേരിക്കയിലെ തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്കു മാത്രമാണ് ഇപ്പോള്‍ ഈ സൗകര്യം ലഭ്യമാകുന്നത്. ഇത് വിജയകരമായാല്‍ ലോകമെന്പാടുമുള്ള ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താനാകുമെന്ന് കരുതുന്നു.

No comments:

Post a Comment

Featured GROUP

Motocraze Links

  URL https://www.motocraze.in/xinornexohalfhelmetformenandwomenmedium/pid-2226296913 https://www.motocraze.in/studds-kids-helmet/cid-114971...