Thursday, March 16, 2017

Impossible love

Similar Group Links : 



Impossible love






































ജീവിതത്തിലെ ഒറ്റപ്പെട്ട പാതയിലൂടെ ആയിരുന്നു എന്റെ യാത്ര'..

എന്റെ ഈ യാത്രയിൽ തനിച്ച് ഞാൻ മുന്നോട്ട് നീങ്ങുമ്പോൾ ആയിരുന്നു ആ .... രോഗം എന്നെ ബാധിക്കുന്നത്-...

പ്രണയം എന്ന രോഗം '...

ജീവതത്തിലെ കഴിഞ്ഞു പോയ നാളുകളിൽ പലരോടും ഇഷ്ടവും ആകർഷണവും തോന്നിട്ടുണ്ട് എങ്കിലും....

എന്നിൽ ഞാൻ കുഴിച്ചു മൂടിയ എന്റെ അത്മാർത്ത പ്രണയത്തെ.,, എന്റെ ' സ്നേഹത്തെ  മനസ്സിലാക്കി തരുവാൻ.,, അവൾക്ക് മാത്രമെ സാധിച്ചുള്ളു

ഇന്ന് ഞങ്ങൾ കണ്ടുമുട്ടിയിട് 2 വർഷത്തിലേറെ ആയിരിക്കുന്നു

ഇതിനിടകിൽ തന്നെ ഒരായിരം തവണ നമ്മുടെ ഇടയിൽ പിണക്കങ്ങളും.. .  ഉണ്ടായിരുന്നു

ആ പിണക്കങ്ങൾക്ക് ആയുസ്സും കുറവായിരുന്നു... ഞാൻ പിണങ്ങുമ്പോൾ അവളും.,,, അവൾ പിണങ്ങുമ്പോൾ ഞാനും ആ പിണക്കങ്ങൾ മാറ്റുവാൻ ശ്രമിക്കുവായിരുന്നു...    സത്യമായ സനേഹമായിരുന്നു ഇത് എന്ന് ഞാൻ വിശ്വസിച്ചു..,,,'

അവളെ കാണാതെയും .... മിണ്ടാതെയും ഇരുന്ന ദിനങ്ങൾ  എന്നെ  ഒരു ഭ്രാന്തനാക്കി ....

സ്നേഹത്തിന്റെ അമ്പ് എന്റെ ഹൃദയത്തിൽ തറച്ച് കയറിയിരുന്നു

ശരിക്കും ഉള്ള വേദന.,,,, നമ്മൾ ഒരു പാട് സ്നേഹിച്ചിട്ടും.,,,, തിരിച്ച് അതിന്റെ ഒരു അഃ ശം.., പോലും തിരിച്ച് കിട്ടാതെ ഇരിക്കുമ്പോൾ  ഉള്ള വേദനയാണ്.,,,,

ഞങ്ങൾ നേരിൽ ഒരിക്കൽ പോലും കണ്ടിട്ടില്ല.,,, ഇനി കാണുമോ എന്ന് അറിയുകയുമില്ല.,,,, ഇന്ന് ഞാൻ തനിച്ചാണ്.,,, അവൾ ഇന്നെന്റെ  ഓർമ്മകളും.,,,,

എനിക്കറിയില്ല എന്നാണ് അവളോട് എന്റെ ഹൃദയം അടുത്തത് എന്ന് '.... ആ സ്നേഹം ... അകലാൻ കഴിയാത്ത ഒരു അവസ്ഥയിൽ കൊണ്ട് എത്തിച്ചിരിക്കുന്നു.,,


അവൾ... എനിക്ക് ഒരു  അൽഭുതമായിരുന്നു.,,,, എനിക്ക് പലരേയും മനസ്സിലാക്കാൻ സാധിച്ചിരുന്നു എങ്കിൽ അവൾ.. ' എനിക്ക് എന്നും .,, ഒരു ചോദ്യ ചിന്നമായിരുന്നു.,,,,,

ശരിക്കും.,, ആരാണ് അവൾ.,,, ?

എന്താണ് .... അവൾ'?

എങ്ങനെയാണ് ... അവൾ ?

എവിടുന്നാണ് അവൾ.,,?

അവൾ എനിക്ക് എന്നും ഒരായിരം ., ചോദ്യക്കൾ സൃഷ്ടിച്ചു....

അവളിൽ  നിഘൂടതകൾ '.. ഉണ്ടായിരുന്നു.,,.. അരോടും... പറയാനോ... പങ്കുവെക്കാനോ ... അവൾ ആഗ്രഹിക്കാതെ ഇരുന്ന ഒരു പാട് സത്യങ്ങൾ.,,,

പക്ഷേ .. എന്റെ മനസ്സ് എന്നും വേമ്പൽ കൊള്ളുകയായിരുന്നു.,,, അവളെ പൂർണ്ണമായും മനസ്സിലാക്കുവാൻ.....

എന്റെ ഈ  ആഗ്രഹം എന്നും ഞങ്ങൾക്ക് ഇടയിൽ വിള്ളൽ വീഴ്ത്തിയിരുന്നു.,,,,

ഞാൻ അവളോട് എന്നും എപ്പോഴും ചോദിക്കും .,

'' തനിക്ക് എന്താ. എല്ലാം എന്നോട് തുറന്ന് പറഞ്ഞാൽ..?
ഞാൻ തന്നെ അത്രക്ക് സ്നേഹിക്കുന്നത് കൊണ്ടല്ലോ  .. തന്നെ കുറിച്ചു എല്ലാം അറിയാൻ ഞാൻ  ആഗ്രഹിക്കുന്നത് .,,,,

എന്തിനാ എന്നോട് ഒരുപാട് കാര്യങ്ങൾ ഒളിപ്പിക്കാൻ ശ്രമിക്കുന്നത്., '

ഇങ്ങനെ കാര്യങ്ങൾ  ഒക്കെ എന്നിൽ നിന്നും താൻ ഒളിപ്പിമ്പോൾ ഞാൻ തന്റെ ആരും അല്ലാത്തത് പോലെ

എനിക്ക് തോന്നുന്നു.,,,


അപ്പോൾ അവൾ പറയും.,,,

എന്നെ ആരും അത്രക്ക്  സ്നേഹിക്കണ്ട... എനിക്ക് ദൈവം ഉണ്ട് എന്നെ  സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും .,,  എനിക്ക് ഉള്ള സന്തോഷങ്ങൾ ആണെങ്കിലും സങ്കടം ആണെങ്കിലും.,,,, അത് ഞാൻ ദൈവത്തിന്റെ സമീപം മാത്രമെ പങ്ക് വെക്കുവാൻ ആഗ്രഹിക്കുന്നുള്ളു...


അവളുടെ ഇങ്ങനെ ഉള്ള വാക്കുകൾ എന്നെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചു.,

ഞാൻ മനസ്സിൽ കുറിച്ചു ഇവൾ തന്നെ ആയിരിക്കണം എന്റെ ... ഭാവി എന്ന്.,,,

അവൾ എന്നിൽ നിന്നും അകലുവാൻ ശ്രമിക്കുമ്പോഴും .. ഞാൻ  അവളിലേക്ക് അടുത്ത് കൊണ്ടേ ഇരുന്നു.,,,

ദിവസങ്ങൾ കടന്ന് പോയി കൊണ്ടിരുന്നു., അങ്ങനെ,, ദിവസങ്ങൾ മാസങ്ങളായി ,... മാസങ്ങൾ... വർഷങ്ങളായി.,,,,

കാലത്തിന്റെ മാറ്റങ്ങൾ അവളിലും പ്രതിഫലിച്ചു....

അവൾ എനിക്ക് നൽകിയിരുന്ന മറുപടികൾ....  പലപ്പോഴും എന്റെ  ഹൃദയത്തിൽ മുറിവുകൾ ഏൽപ്പിച്ചു....

പലപ്പോഴും..... അവളോട് സംസാരിക്കുമ്പോൾ എന്റെ കണ്ണുകൾ  അറിയാതെ നിറഞ്ഞ് തുളുമ്പുവായിരുന്നു.....

എത്ര സ്നേഹിച്ചിട്ടും തിരിച്ച് സ്നേഹത്തിന്റെ ഒരു വാക്കുകൾ പോലും ഇല്ലാതെ അവൾ.... വേദനകൾ നൽകുന്ന ഭാഷയിൽ  എന്നോട് സംസാരിച്ചു.....

അവൾ എന്നെ എത്രയോക്കെ വേദനിപ്പിച്ചിട്ടും.,,, അവളെ ഉപേക്ഷിക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല... അവൾ എന്റെ ഹൃദയത്തിന്റെ താളമായിരുന്നു.,,,

എന്റെ ജീവൻ നിലനിർത്തുന്ന ശ്വാസമായിരുന്നു.,,,,,

അവൾ'.. ഇല്ലെങ്കിൽ .... എന്റെ ജീവിതം... അപൂർണ്ണമായിരുന്നു....

അവൾ എനിക്ക് പ്രണയമായിരുന്നു.. അവൾ എനിക്ക് വിരഹവുമായിരുന്നു.,,,

അവളോട് ഒന്ന് സംസാരിക്കുവാൻ .... ഒരു പാട്  ഞാൻ കാത്തിരുന്നു.... കാത്തിരുപ്പ് വിഫലമായപ്പോൾ ഞാൻ  അവൾക്കായ് എഴുതി..... എന്റെ ഹൃദയത്തിന്റെ ഭാഷയിൽ .....

'' ഞാൻ തനിക്കായ് ഒരു പാട് കാത്തിരുന്നു., എന്തെ? താൻ വരാഞ്ഞെ'.. തനിക്ക് അറിയാമല്ലോ.... തന്നെ കാണാതെയും '.... തന്നോട് സംസാരിക്കാതെയും.... ഒരു ദിവസം പോലും  എനിക്ക് ജീവിക്കാൻ സാധിക്കില്ല എന്ന്... എന്നിട്ടും ... താൻ എന്താ വരാഞ്ഞെ..."

കാലതാമസം പിടിച്ചാലും ... അവളുടെ മറുപടി ഉണ്ടാകും
" എന്തിനാ എന്നെ കാത്തിരിക്കുന്നെ ?

എനിക്ക് വേണ്ടി  ആരും കാത്തിരിക്കണ്ട... "

ഇങ്ങനെ ഒക്കെ അവൾ പറയുമ്പോൾ.,, ' മനസ്സിൽ ഒരു തരം പറഞ്ഞറിയിക്കാൻ കഴിയാത്ത നീറ്റൽ ആയിരുന്നു.,,

അവൾ വന്നാലും നല്ല വാക്കുകൾ പോലും പറയില്ല എങ്കിലും.,, അവളെ കാണുമ്പോഴും.,,, സംസാരിക്കുമ്പോഴും .,, മനസ്സിലുള്ള ദു:ഖങ്ങൾക്കും സങ്കടങ്ങൾക്കും ഒരു ആശ്വാസമായിരുന്നു

എന്റെ മനസ്സിൽ അവളോട് ഇഷ്ടമുണ്ടായിരുന്നു എങ്കിലും അവൾ ആയിരുന്നു എന്നോട്  ആദ്യം ഇഷ്ടം തുറന്ന് പറഞ്ഞത്....

എന്റെ ജിവിതത്തിലെ പ്രണയത്തിന്റെ തുടക്കം അതായിരുന്നു.,,,  അത് അവളിലൂടെ ആയിരുന്നു.,,,

അവൾ എനിക്ക് ഒരു മാലാഖ ആയിരുന്നു.. ദൈവത്തിന്റെ അടുക്കൽ നിന്നും പരിക്ഷണങ്ങൾ നിറഞ്ഞ ഈ ജീവിതത്തിൽ ഒരുമിച്ച് കൈ പിടിച്ച് നടക്കാൻ ' എനിക്കായ്
വന്ന മാലാഖ

അവളുടെ ... ദൈവത്തോട് ഉള്ള ഭക്തി. എനിക്ക് അവളിൽ ഉള്ള വിശ്വാസമായിരുന്നു... എന്നെ അവൾ ഒരിക്കലും തനിച്ചാക്കി പോകില്ല എന്ന ഞാൻ സ്വയം വിശ്വാസം......

അവളുടെ ചിരി എനിക്ക് ഒരു ലഹരി ആയിരുന്നു.,,, അവളുടെ ചിരിക്ക് എന്നെയും ചിരിപ്പിക്കാൻ ഉള്ള ഒരു പ്രതേക ശക്തി ഉണ്ടായിരുന്നു.,,,,

അവൾ എപ്പോഴും എന്നോട് പറയുമായിരുന്നു .. എന്നെ പോലെ തന്നെ.. അവൾക്ക്  അവളുടെ അമ്മയോട് ആണ് എറെ ഇഷ്ടമെന്ന്....

അവളുടെ അച്ഛൻ നേരത്തെ അവരെ വിട്ട് പോയി.. ഇപ്പോൾ അവൾക്ക് ഉള്ളത് ഒരു രണ്ടാൻ അച്ഛനാണ്.,,,  അതിൽ അവൾക്ക് മൂന്ന് സഹോദരങ്ങൾ ഉണ്ട്...

പക്ഷേ അവൾ അവരിൽ നിന്നും അകന്ന് ആണ് ഞാൻ കണ്ടത്.,,,
അവൾ എന്നോട് പറഞ്ഞിട്ടുണ്ട്....
അവളുടെ രണ്ടാൻ അച്ഛൻ അവളെ സ്വന്തം മകൾ  എന്ന രീതിയിൽ കണ്ടിട്ടില്ല എന്ന്.

ഇതോക്കെ ഞാൻ അറിഞ്ഞപ്പോൾ.,, എനിക്ക്  അവളെ സ്വന്തക്കാൻ ഉള്ള ആഗ്രഹം വർദ്ദച്ചു.,,, അവളെ എത്രയും പെട്ടന്ന് അയാളിൽ നിന്നും എനിക്ക് രക്ഷിക്കണമെന്നായി.....

പക്ഷേ എന്റെ പ്രയത്നങ്ങൾ ഒക്കെ വെറുതെ ആയി.....

അവൾ നാളുകൾ കഴിയുന്തോറും ... എന്നിൽ നിന്നും അകന്ന് കൊണ്ടേ ഇരുന്നു.,,

അവൾക്കായ് ഉള്ള എന്റെ കാത്തിരിപ്പ് നിരാശയിൽ  അവസാനിച്ചു....

അവൾ എനിക്ക് നൽകി കൊണ്ടിരുന്ന മറുപടികൾ ഇല്ലാതെയായി...

എന്റെ  ആത്മാവിൽ നിന്നും സന്തോഷത്തിന് സ്ഥാനം ഇല്ലാതെ ആയി....
എന്റെ ജീവിതം അർത്ഥശൂനമായി എനിക്ക് തോന്നി.

അവളെ എത്ര ഒക്കെ മനസ്സറിഞ്ഞ് സ്നേഹിച്ചിട്ടും.,,, അവൾക്ക് എന്നെ മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല...

അവളിൽ നിന്നും സ്നേഹത്തിന്റെ വാക്കുകൾ കേൾക്കാൻ കൊതിച്ചിരുന്നു എന്റെ കാതുകളുടെ പ്രതിക്ഷകൾ  അവസാനിച്ചിരിക്കുന്നു.,,

അവൾ എനിക്ക്  ഒരു പാഠമായിരുന്നു.,,,  സ്നേഹം എന്നത് തിരിച്ച് ഒന്നും പ്രതിക്ഷിക്കാതെ
നൽകാവു.,, എന്ന് അവൾ എന്നെ പഠിപ്പിച്ചു.,,,

 അവൾ എനിക്ക് ഒരു പാട് പ്രതിക്ഷകൾ ആയിരുന്നു.,, എന്റെ ജീവിത യാത്രയിൽ കൈ പിടിച്ച് നടക്കാൻ അവൾ കൂട്ടാകും എന്ന് ഞാൻ ആഗ്രഹിച്ചു.

ഈ ജീവിതത്തിലും ... ഇനി ഒരു ജീവിതം ഉണ്ടെങ്കിലും. സന്തോഷങ്ങളും.,,, സങ്കടങ്ങളും.... പരിഭവങ്ങളും .,, ഒക്കെ പരസ്പരം പങ്കുവെക്കുവാൻ അവൾ എന്റെ ഒപ്പം ഉണ്ടാകും എന്ന് ഞാൻ കൊതിച്ചു.,,,,

ഞാൻ ജിവിതത്തിൽ പലപ്പോഴും പഠിച്ചിട്ടുള്ള പാഠം ... ജിവിതം ഇവിടെയും എന്നെ പഠിപ്പിച്ചു....

നമ്മൾ ആഗ്രഹിക്കുന്ന എല്ലാ മോന്നും ജീവിതത്തിൽ കിട്ടണമെന്നില്ല..... നമുക്ക് ജീവിതം തരുന്നതിനെ ചിലപ്പോൾ ഒക്കെ സന്തോഷത്തോടെ സ്വീകരിക്കാനും ., നമ്മൾ തയാറാവണം.,...

ഈ ജിവിതത്തിൽ അവൾ എനിക്കുള്ളത്  അല്ല ' എന്ന് മനസ്സിലാക്കാൻ ഞാൻ എറെ വൈകിയിരുന്നു.,,,'

ഈ ജീവിതത്തിൽ അവൾ ഇനി എന്നോടോപ്പം ഉണ്ടാകില്ല. അത്രക്കും അവൾ എന്നിൽ നിന്നും അകന്നിരിക്കുന്നു.,,,,

എന്താണ് എന്നിൽ അവൾ കണ്ട തെറ്റ് എന്ന് എനിക്ക് മനസ്സിലാക്കി തരാതെ അവൾ പോയി.....

എന്റെ പ്രണയം.... സത്യമായിരുന്നു... ജാതിക്കോ.... മതത്തിനോ.,, എന്റെ സ്നേഹത്തിൽ് സ്ഥാനം ഇല്ലായിരുന്നു.....

സൗന്ദര്യത്തിനോ.,, സമ്പത്തിനോ.,, ഞാൻ  വില കൽപ്പിച്ചിരുന്നില്ല..

ഞാൻ അവളിലെ ആത്മാവിനെ  മാത്രമെ കണ്ടിരുന്നുള്ളു.... അവളെക്കാൾ... അവളുടെ ആത്മാവിനായിരുന്നു കൂടുതൽ ഭംഗി...

ഞങ്ങളുടെ ചെറിയ ചെറിയ പിണക്കങ്ങൾ ... ഞങ്ങളെ കൂടുതൽ അടുപ്പിച്ചു.,..

എന്നിട്ടും എപ്പോൾ തോട്ടാണ് അവൾ .. എന്നിൽ നിന്നും അകലാൻ തുടങ്ങിയത് എന്ന് എനിക്ക് മനസ്സിലായില്ല.


ഞാൻ ഒരു മുസ്സൽ മാനും.,,,' അവൾ ഒരു ക്രിസ്തയാനിയും ആയിരുന്നു.... ചിലപ്പോൾ ഈ ഒരു കാരണം കൊണ്ടാകാം....  അവൾ എന്നെ അകറ്റി നിർത്തുവാൻ ശ്രമിക്കുന്നത്.,.

ഞങ്ങൾ രണ്ട് കുടുംബങ്ങളുടെ യും സമ്മദത്തോടെ .... ഒരു വിവാഹം എന്നത്  ചിലപ്പേൾ അസംഭവ്യമാണ്....
എങ്കിലും ഞാൻ വിശ്വസിച്ചിരുന്നു.... നമ്മളെ സ്നേഹിക്കുന്ന മാതാപിതാക്കൾ.... നമ്മുടെ സന്തോഷത്തിന് വേണ്ടി  
ഈ ബന്ധം സമ്മദിക്കും എന്ന്.

സ്നേഹമെന്നത്.,,,  ജാതിയുടെ മതത്തിന്റെയും പേര് പറഞ്ഞത് പിരിയാൻ വേണ്ടി ഉള്ളതാണോ.,,,?

സ്നേഹത്തിന്. വെളുപ്പ് എന്നോ.. കറുപ്പ് എന്നോ ഇല്ല... സ്നേഹത്തിന് ഒരു നിറമെ ഉള്ളു....  അത് നമ്മുടെ ഒക്കെ ഹ്യദയത്തിന്റെയും ... ചോരയുടെയും നിറമാണ്.,,, ചുവപ്പ് ...

ചിലർ സ്നേഹത്തിനെ സൗന്ദര്യം കൊണ്ട് കാണുന്നു... നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കു... കണ്ണുകൾ ഇല്ലാത്ത.,.. കാഴ്ച്ച ശക്തി ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച്...

ഒരു നിമിഷത്തെക്ക് നിങ്ങളുടെ കണ്ണുകൾ അടക്കു.. എന്നിട്ട് നിങ്ങൾ സൗന്ദര്യമുണ്ട് എന്ന് നിങ്ങൾ വിശ്വാസിക്കുന്ന വ്യക്തിയോട് സംസാരിച്ച് നോക്കു.....

നിങ്ങൾക്ക് മുന്നിൽ ഇപ്പോൾ നിറങ്ങളില്ല... രൂപങ്ങൾ ഇല്ല....
നിങ്ങൾക്ക് ഇപ്പോൾ  സ്വരങ്ങൾ കേൾക്കാം.... അവരുടെ വാക്കുകൾ കേൾക്കാം....

നിങ്ങൾ ... ആ വാക്കുകൾ കേൾക്കു..... മനസ്സിലാക്കും.... ആ വാക്കുകളിൽ   എത്ര തോളം സത്യമുണ്ട് എന്ന്......

വാക്കുകൾ മനസ്സിൽ നിന്നും രൂപം കൊള്ളുന്നതാണ്.,,  വാക്കുകൾ  എത്രത്തോളം നല്ലതാകുന്നുവോ.,, അത്രതോളം നല്ലതാകാം  അവരുടെ മനസ്സ്....

പക്ഷേ.,,, ഇന്നത്തെ ജിവിതവും ... ജിവിത രീതികളും. ഒരു പട് മാറിയിരിക്കുന്നു.,,,

ചിരിച്ച് കൊണ്ട് സംസാരിക്കുന്നവർ നമ്മുടെ നല്ലത് കാണാൻ ആഗ്രഹിക്കുന്നവർ ആകണമെന്നില്ല.... അതുപോലെ കാര്യങ്ങൾ സാധിക്കുവാൻ .. വേണ്ടി സത്യത്തിന്റെ മായം കലർത്തിയ വ്യാജമായ വാക്കുക്കൾ പറയാൻ  മടിയില്ലാത്ത ഒരു സമൂഹമായി മാറിയിരിക്കുന്നു നമ്മുടെ ത്.,,,,

പ്രണയത്തിൽ തുടങ്ങിയ വാക്കുകൾ ഇപോൾ ജിവിതവും സൗന്ദര്യവും കടന്ന് സമൂഹത്തിൽ എത്തി നിൽക്കുന്നു അല്ലേ?

ശരിയാണ് നമ്മുടെ ജിവിതത്തിലെ എല്ലാ കാര്യങ്ങളും ... പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു.,..

എതോരു ജീവനും. ഒരു ' അന്ത്യമുണ്ട്.'.. അതുപോലെ എന്റെ ഈ ചെറു അനുഭവ കഥ ക്ക്... ഞാൻ അവസാനം കുറിക്കാൻ പോവുകയാണ്....

എത്ര സൗദര്യമുണ്ട് എന്ന് പറഞ്ഞാലും.,,,. ആ വ്യക്തി യുടെ ആത്മാവിന്.,, സൗന്ദര്യമിലെങ്കിൽ .... ആ വ്യക്തി വിരൂപ തന്നെയാണ്.,,,,


പക്ഷേ എന്റെ പ്രണയം സൗന്ദര്യം നിറഞ്ഞതായിരുന്നു..... ദൈവം എനിക്ക് സൗന്ദര്യത്തെക്കാൾ ഉപരി മനസ് കൊണ്ട് ഭംഗി ഉള്ള ഒരാളെ തന്നെ  എനിക്ക് കാട്ടി തന്നു.,,.
സ്വന്തമാക്കാൻ കഴിഞ്ഞില്ല എങ്കിലും.,, എന്റെ ഈ ചെറു ജീവിത്തിലെ കുറച്ച് നാളുകൾ... പ്രണയിക്കാനും.,,, കാത്തിരിക്കാനും .,,, നീ എന്നെ പഠപ്പിച്ചു....

പ്രണയമെന്നാൽ പരസ്പരം സ്നേഹിക്കുക എന്ന് മാത്രമല്ല.,... നാം സ്നേഹിക്കുന്നയാൾ'.... സന്തോഷത്തോടെ ... ജിവിക്കുവാൻ ആഗ്രഹിക്കുന്നവർ കൂടിയാകണം'... 

എനിക്ക് ഉറപ്പാണ് അവൾ സന്തോഷിക്കുക ആയിരിക്കും.,,, അവളുടെ സന്തോഷം തന്നെ ആയിരുന്നു  എന്റെ സന്തോഷവും.,,,

എന്റെ ജീവിതം പോട്ടിയ പട്ടം പോലെ  ആയിരുന്നു....  ലക്ഷ്യകൾ ഇല്ലാതെ  അത് എങ്ങോട്ടോ '... പറന്നു കൊണ്ടിരുന്നു.,..

ഈ ജീവിതം.. കാറ്റിന്റെ ദിശ അനുസരിച്ച്. ഇങ്ങനെ പറന്ന്  കൊണ്ടേ ഇരിക്കും.... അങ്ങനെ ഒരിക്കൾ കാറ്റ് നിലക്കും'... മുൻകൂട്ടി നിഷ്ച്ചയിക്കാൻ കഴിയാത്ത എവിടെയെങ്കിലും.,, ഈ ജീവിതം പതിക്കും

നീ തന്ന ഓർമ്മകൾ..... എന്റെ അവസാന ശ്വാസം വരെക്കും  എന്റെ മനസ്സിൽ ജീവിക്കും.,,,,

                       
                               : ആഷിഖ് ബഷീർ

No comments:

Post a Comment

Featured GROUP

Motocraze Links

  URL https://www.motocraze.in/xinornexohalfhelmetformenandwomenmedium/pid-2226296913 https://www.motocraze.in/studds-kids-helmet/cid-114971...