Sunday, March 12, 2017

American English debate 😀😎✍

WhatsApp Group Invite

Join chat

  

 

 

 

 

 

 

 

 

 

 

Sample Whatsapp Message :

 

🚨 ശ്രദ്ധിക്കുക🚨

മുനൈഫയുടെ മരണം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്...
സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടതും

കഴിഞ്ഞ ദിവസം അരവുയന്ത്രത്തില്‍ ഷാള്‍ കുടുങ്ങി യുവതി മരിച്ചത് ഏവരെയും കണ്ണീരണിയിച്ച സംഭവമായിരുന്നു. മുനൈഫ എന്ന വീട്ടമ്മയുടെ മരണം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് അടുക്കളയില്‍ അശ്രദ്ധയോടെയും അലസമായും ജോലി ചെയ്യുന്ന സ്ത്രീകളെ കുറിച്ചാണ്.
പലര്‍ക്കും അടുക്കളയിലെ അപകടങ്ങളെ കുറിച്ച് കൃത്യമായ ധാരണയില്ല. അല്ലെങ്കില്‍ അതിനെ കുറിച്ച് അറിവുണ്ടാകുന്നുമില്ല.
എത്ര സൂക്ഷിച്ചാലും വിധിയെ തടുത്തു നിര്‍ത്താന്‍ കഴിയില്ലെന്ന് പലരും പറയുന്നുണ്ടെങ്കിലും ഒരു പരിധി വരെ സൂക്ഷ്മതയുണ്ടെങ്കില്‍ അപകടങ്ങള്‍ കുറക്കാന്‍ കഴിയുമെന്നത് എല്ലാ സ്ത്രീകളും ഓര്‍ക്കേണ്ടതാണ്. അടുത്തിടെയാണ് കുഞ്ഞിന് പാലുണ്ടാക്കുന്നതിനിടെ ഷാളില്‍ തീപിടിച്ച് പൊള്ളലേറ്റ് യുവതി മരണപ്പെട്ട സംഭവമുണ്ടായത്. ഗ്യാസ്, ഗ്രെയ്ന്‍ഡര്‍, മിക്‌സി മറ്റു സാമഗ്രികള്‍ എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷ്മത പാലിക്കേണ്ടത് അത്യാവശ്യമാണ്. നനഞ്ഞ കൈ കൊണ്ട് സ്വിച്ചിടുന്നതും കറങ്ങിക്കൊണ്ടിരിക്കുന്ന യന്ത്രങ്ങള്‍ക്കുസമീപം ഷാളുമായി കടന്നുപോകുന്നതും അപകടസാധ്യത ഉയര്‍ത്തുന്നതാണ്.
കാഞ്ഞങ്ങാട് അരിയില്‍ ഒരു വീട്ടമ്മ ഷോക്കേറ്റ് മരിച്ചത് ഫ്രിഡ്ജ് കഴുകുന്നതിനിടെയാണ്. പ്ലഗില്‍ നിന്നും പിന്‍ ഊരിമാറ്റാതെ ഫ്രിഡ്ജ് കഴുകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. വീടിനു സമീപത്തെ മാലിന്യകൂമ്പാരത്തില്‍ മാലിന്യം നിക്ഷേപിക്കുമ്പോള്‍ സുഗന്ധ ദ്രവ്യത്തിന്റെ കുപ്പി പൊട്ടിത്തറിച്ച് വസ്ത്രത്തിന് തീപിടിച്ച് ദേഹത്ത് പൊള്ളലേറ്റ് കാഞ്ഞങ്ങാട്ടെ ഗര്‍ഭിണിയായ യുവതിയും നവജാത ശിശുവും മരണപ്പെട്ട സംഭവവും നമ്മെ ഓര്‍മ്മിപ്പിക്കുന്നത് വീട്ടുജോലി അശ്രദ്ധയോടെ ചെയ്യുന്നതിനെ കുറിച്ച് തന്നെയാണ്. ജോലി കഴിഞ്ഞാല്‍ ഗ്യാസിന്റെ റെഗുലേറ്റര്‍ ഓഫ് ചെയ്യാതെ വെക്കുന്നതു മൂലം പല അപകടങ്ങളും അടുത്തിടെയുണ്ടായിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന്റെയും മറ്റും സമയോചിതമായ ഇടപെടല്‍ മൂലമാണ് ചില അപകടങ്ങള്‍ ഒഴിവായത്.
പതിനൊന്ന് മാസം മാത്രം പ്രായമുള്ള മകനെ തനിച്ചാക്കിയാണ് പുത്തിഗെ മുഗു റോഡിലെ മജീദിന്റെ മകളും കുമ്പള ഷിറിയ ഒളയം ഗുദൂര്‍ ഹൗസില്‍ സയ്യിദിന്റെ ഭാര്യയുമായ ആഇശത്ത് മുനൈഫ (22) കഴിഞ്ഞ ദിവസം യാത്രയായത്. മുനീസയുടെ ഷാള്‍ അരവ് യന്ത്രത്തില്‍ അബദ്ധത്തില്‍ കുടുങ്ങിയതാണ് അപകടത്തിനിടയാക്കിയത്.
ഇത്തരത്തില്‍ ഓരോ മരണങ്ങളും നമ്മുടെ കണ്‍മുന്നിലൂടെ കടന്നുപോകുമ്പോഴും നാം ഓര്‍ക്കേണ്ടത് അടുക്കളയിലെ അപകട സാധ്യതയെ കുറിച്ചാണ്. തീര്‍ത്തും അപകടകരമായ യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന അടുക്കളയില്‍ സ്ത്രീകള്‍ ജാഗ്രതയും സുരക്ഷിതത്വവും സ്വയം പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.
മാത്രമല്ല, പിഞ്ചുകുഞ്ഞുങ്ങളെ പോലും പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളുടെ സമീപത്തും മറ്റും ഇരുത്തുകയും നടക്കാന്‍ അനുവദിക്കുകയും ചെയ്യുന്നത് ഓരോരുത്തരുടെയും വീടുകളിലെ പതിവു കാഴ്ചയാണ്. ചില സ്ഥലങ്ങളില്‍ ഗ്യാസ് അടുപ്പ് ഓണ്‍ ചെയ്യുന്നതിനും മറ്റും ചെറിയ കുട്ടികളെ ഏല്‍പിക്കുന്ന സ്ഥിതിവിശേഷവുമുണ്ട്. ഫ്രിഡ്ജിന്റെയും പമ്പിന്റെയും സ്വിച്ച് ഓണ്‍ ചെയ്യുന്നതിനും പലപ്പോഴും മുതിര്‍ന്നവര്‍ തന്നെ കുട്ടികളോട് ആവശ്യപ്പെടാറുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മെ തേടിയെത്തുന്നത് വലിയ അപകടങ്ങളാവാം എന്ന കാര്യം എല്ലാവരും ഓര്‍ത്താല്‍ നന്ന്.

⚜ ഫാമിലി ഗ്രൂപ്പുകളിലേക്ക് ഈ മെസ്സേജ് അയച്ചു കൊടുക്കുക..
അവരിൽ ചെറിയ അവബോധം ഉണ്ടാകട്ടെ

No comments:

Post a Comment

Featured GROUP

Motocraze Links

  URL https://www.motocraze.in/xinornexohalfhelmetformenandwomenmedium/pid-2226296913 https://www.motocraze.in/studds-kids-helmet/cid-114971...