Wednesday, March 15, 2017

ബന്ധങ്ങൾ ഇടയ്ക്കിടെ നട്ടുനനക്കണം...



Similar Group Links : 






മിനുക്കണം...

 പുതുക്കണം..

അടുക്കണം

അടുപ്പിക്കണം

അടിപ്പിക്കരുത്


 അകലാൻ ശ്രമിക്കുമ്പോൾ അടുപ്പിക്കുക
തന്നെ... വേണം


കൂടുതൽ ഇഷ്ടമുള്ളവർ തമ്മിലാണ് പെട്ടെന്ന് പിണങ്ങാൻ സാധ്യത കൂടുതൽ ഉണ്ട്.

 എന്നോട് അവൻ അങ്ങനെ ചെയ്തല്ലോ എന്ന പരിഭവം.


 സൗഹൃദങ്ങൾ മാത്രമല്ല കുടുംബ ബന്ധങ്ങൾ പോലും തകരാൻ നന്നേ ചെറിയ ഒരു കാരണം മതി.

അകൽച്ച തോന്നി തുടങ്ങുമ്പോഴേ കൂടുതൽ അടുക്കാൻ ശ്രമിക്കണം

ഒരു ചെറിയ അനിഷ്ടം മതി ഉള്ള സൗഹൃദം മങ്ങാൻ.

പറ്റാത്ത ഒരു വാക്ക് മതി ചേർന്നു നിന്നിരുന്ന കണ്ണി ഇളകാൻ...


 സംസാരത്തിനിടക്ക് അറിയാതെ വരുന്ന ചില പരാമർശങ്ങൾ മതി  ദീർഘകാലം മിണ്ടാതെ  തെറ്റി നടക്കാൻ..


 ഒടുവിൽ പിണക്കമായി.

 വിളിച്ചാൽ എടുക്കാതായി

വാട്‌സ് അപ്പിൽ നമ്പർ ബ്ലോക്ക് ചെയ്യലായി

മെസേജ് നോക്കാതെയായി

വോയ്സ് കേൾക്കാതെയായി



വരവും

പോക്കും

നിന്നു

മിത്രം  ശത്രുവായി.

അവിടെ കണ്ടാൽ ഇവിടെ മാറലായി...



 കാലം ഏറെ ചെന്നാൽ പിന്നെ ആരാദ്യം മിണ്ടും എന്നായി... എങ്ങനെ നടന്നിരുന്ന ആളുകളാ, ഇപ്പൊ കണ്ടാപ്പോലും മിണ്ടൂല്ല... എന്നു നാട്ടുകാർ പറയലായി


നമ്മുടെ അറിവിലും ഉണ്ടാകും ഇത്തരം അനുഭവങ്ങൾ..!


 കാലം ഏറെ കഴിഞ്ഞ് എന്തിനാ തെറ്റിയത് എന്ന് പോലും ഓർമയുണ്ടാവില്ല. ഒരു പക്ഷേ..

എന്നിട്ടും മിണ്ടാതെ, വിളിക്കാതെ നടക്കും.


 ഇന്നു കാണുന്നവരെ നാളെ കാണില്ല. എന്നാണു നാമൊക്കെ ഇവിടുന്നു സലാം പറഞ്ഞു പോവുക എന്നു ആർക്കും അറിയില്ല.


 "ഒരു പൊരി മതി എല്ലാം ഒടുങ്ങാൻ ,

ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ"


 കാത്തു സൂക്ഷിക്കുക സൗഹൃദങ്ങളെ, കെടാതെ നോക്കുക...!!!

നട്ടു നനക്കുക ബന്ധങ്ങളെ !!!

ഒരു മരം കൊണ്ട് ലക്ഷകണക്കിന് തീപ്പെട്ടി കൊള്ളികളുണ്ടാക്കാം എന്നാൽ ലക്ഷോപലക്ഷം മരങ്ങൾ നശിപ്പിക്കാൻ ഒരു തീപ്പെട്ടിക്കോല് മതി


ഓർക്കുക

വായിച്ച് കഴിഞ്ഞ ഉടനേ ഷെയർ ചെയ്യുക
ആരെങ്കിലും പിണങ്ങി നിൽക്കുന്നുണ്ടെങ്കിൽ
നന്നാവട്ടെ

💖💖💖💖💖💖💖💖💖

No comments:

Post a Comment

Featured GROUP

Motocraze Links

  URL https://www.motocraze.in/xinornexohalfhelmetformenandwomenmedium/pid-2226296913 https://www.motocraze.in/studds-kids-helmet/cid-114971...