1949-ല്‍ ഇംഗ്ലണ്ടില്‍ നിരോധിച്ച ഒരു ഭക്ഷ്യവസ്തുവാണു മൈദ. എന്നാല്‍, മൈദകൊണ്ടുള്ള പൊറോട്ടയില്ലാതെ മലയാളിക്ക് ഒരു ദിവസം പോലും തള്ളിനീക്കാനാവില്ല. നമുക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണത്. പുട്ട്, ദോശ, ഇഡ്ഡലി തുടങ്ങി കേരള സംസ്കാരത്തിനും ശരീരത്തിനും ഗുണംചെയ്യുന്ന പ്രാതലിനു പകരം നമ്മള്‍ പൊറോട്ട വിഴുങ്ങാന്‍ തുടങ്ങിയിട്ടു നാളുകളേറെയായി. ഇണങ്ങാത്ത ഭക്ഷണം ഉള്ളില്‍ച്ചെന്നാല്‍ ശരീരം പ്രതികരിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുകയാകും ഫലം. പൊറോട്ട അത്തരത്തിലുള്ള ഒന്നാണ്. മലയാളി പൊറോട്ടാ തിന്നാന്‍ എന്നു തുടങ്ങിയോ അന്നു തുടങ്ങി ആരോഗ്യപ്രശ്‌നങ്ങളും. കാന്‍സര്‍ രോഗവും ഹൃദ്രോഗവും വ്യാപകമാകാനുള്ള ഒരുകാരണവും പൊറോട്ടയും ബീഫും തന്നെ.
എന്താണു പൊറോട്ട?
ഗോതമ്പിന്റെ തവിടും കാമ്പും നീക്കം ചെയ്താല്‍ ബാക്കിവരുന്ന പശ ഭാഗമാണു മൈദ. യഥാര്‍ഥ മൈദയുടെ നിറം മഞ്ഞയാണ്. ബെന്‍സോയിന്‍ പെറോക്‌സൈഡ് എന്ന രാസവസ്തുകൊണ്ടു ബ്ലീച്ച് ചെയ്താണ് അതിനു വെള്ളനിറം കൊടുക്കുന്നത്. ഒപ്പം മൈദാ മാവിനെ നേര്‍ത്ത പൊടിയാക്കാന്‍ അലോക്‌സിന്‍ എന്ന രാസവസ്തു കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.
അപകടകാരിയായ രാസവസ്തുക്കള്‍ ചേര്‍ത്തു പൊറോട്ട രൂപത്തില്‍ ഭക്ഷ്യവസ്തുവായി ഉള്ളില്‍ച്ചെല്ലുമ്പോള്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടും. അതു പ്രമേഹം, പൊണ്ണത്തടി, കാന്‍സര്‍ തുടങ്ങി മാരകമായ രോഗങ്ങള്‍ക്കു കാരണമാകുന്നു. പരസ്യത്തില്‍ പറയുന്ന വാക്കുകള്‍ നൂറുശതമാനവും സത്യസന്ധമാണെന്നു വിശ്വസിക്കുന്ന നല്ലശതമാനം ജനങ്ങള്‍ പ്രത്യേകിച്ചു സ്ത്രീകള്‍ നമുക്കിടയിലുണ്ട്. പരസ്യത്തിലെ ഉത്പന്നങ്ങള്‍ വാങ്ങി കുട്ടികള്‍ക്കു കൊടുക്കുന്ന അമ്മമാര്‍ അറിയുക ഇതിലൂടെ തകര്‍ന്നടിയുന്നത് ഒരു തലമുറയുടെ ആരോഗ്യമാണ്. യുകെയിലെ ശാസ്ത്രജ്ഞര്‍ എലികളിലും ഗിനിപന്നികളിലും അലോക്‌സിന്‍ പരീക്ഷിച്ചുനോക്കി. അതിന്റെ ഫലങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. പരീക്ഷണത്തിനു വിധേയമായ ജീവികളുടെ പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങള്‍ നശിച്ച് ഇന്‍സുലിന്റെ അളവ് കുറഞ്ഞു പ്രമേഹം രൂക്ഷമാകുന്നതായി കണെ്ടത്തി.
പാടത്തും പണിശാലകളിലും പണിയെടുക്കുന്ന തൊഴിലാളികള്‍ പൊറോട്ട കഴിച്ചാല്‍ പിന്നെ അഞ്ച്, ആറ് മണിക്കൂര്‍ നേരത്തേക്ക് വിശക്കില്ലെന്നു പറയുന്നതു ശരിയാണ്. കാരണം പൊറോട്ട ദഹിക്കാന്‍ കുറഞ്ഞത് എട്ടുമണിക്കൂര്‍ വേണം. കൂടെക്കൂടെ വെള്ളം ഒഴിച്ചുകൊടുത്തുകൊണ്ടിരിക്കണം. മൈദമാവ് ചൂടുവെള്ളത്തില്‍ കുഴച്ചെടുത്താല്‍ അതു പശയായി മാറും. മൈദകൊണ്ട് ഉണ്ടാക്കുന്ന നൂഡില്‍സുകളും ഇതേ രോഗാവസ്ഥയാണ് കുട്ടികള്‍ക്കു നല്‍കുന്നത്. മൈദയുടെ ബൈപ്രോഡക്ടുകള്‍ എല്ലാംതന്നെ അപകടകാരികളാണ്. മൈദകൊണ്ടുള്ള പല ഉത്പന്നങ്ങളിലും ഉപ്പ്, പഞ്ചസാര, കൊഴുപ്പ് ഇവ അടങ്ങിയിരിക്കുന്നു. കൂടാതെ കൃത്രിമ നിറങ്ങളും. പലനിറങ്ങളും വസ്ത്രങ്ങളില്‍ നിറത്തിനു ചേര്‍ക്കുന്ന വിഷാംശമുള്ള വസ്തുവാണെന്ന് അറിയാം. എങ്കിലും മലയാളി ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങി കുഞ്ഞുങ്ങള്‍ക്കു കൊടുക്കുന്നു. ഇത് കാന്‍സറിന് വഴിവയ്ക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
പൂപ്പലിനെ പ്രതിരോധിക്കാന്‍ ബേക്കറി ഉല്‍പന്നങ്ങളില്‍ ചേര്‍ക്കുന്ന സോഡിയം ബെന്‍സോയെറ്റ്, പൊട്ടാസ്യം ബെന്‍സോയേറ്റ് എന്നിവ കാന്‍സറിനു കാരണമാകുന്നു. ചുരുക്കത്തില്‍ മൈദ വളരെയധികം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുകൊണ്ടുതന്നെ സംസ്ഥാന ആരോഗ്യവകുപ്പുമന്ത്രി മൈദയുടെ ഇറക്കുമതി നിരോധിക്കാനും മൈദയുടെ മറ്റ് ഉത്പന്നങ്ങള്‍ ഘട്ടംഘട്ടമായി ബേക്കറികളില്‍ നിന്നും പിന്‍വലിക്കാനും നടപടി സ്വീകരിക്കുന്നുണ്ട്.
Popular Groups
-
WhatsApp Group Invite Join chat Similar Group Links : www.FullyGoogle.com WhatsApp...
-
WhatsApp Group Invite Join chat . Similar Group Links : www.FullyGoogle.com WhatsApp Group Inv...
-
WhatsApp Group Invite Join chat Similar Group Links : www.FullyGoogle.com WhatsApp Group Invite Join...
-
WhatsApp Group Invite Join chat Similar Group Links : www.FullyGoogle.com WhatsApp Group Invite Join...
-
WhatsApp Group Invite Join chat Keywords : Tour to Sri Lanka, Sreelanka, Tour G...
-
WhatsApp Group Invite Join chat Similar Group Links : www.FullyGoogle.com WhatsApp Group In...
http://www.rashtradeepika.com/%E0%B4%92%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF-%E0%B4%87%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%81-%E0%B4%AA%E0%B5%8A%E0%B4%B1%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F/

No comments:
Post a Comment