ശശി കടല്‍ക്കരയിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ ഒരു കുപ്പി അയാളുടെ ശ്രദ്ധയില്‍ പെട്ടു. അതില്‍ നിന്ന് ഒരു ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു: ഞാനൊരു ഭൂതമാണ്. വര്‍ഷങ്ങളായി ഈ കുപ്പിയില്‍ അടക്കപ്പെട്ടിരിക്കുകയാണ്. എന്നെ നീ തുറന്നുവിട്ടാല്‍ നിനക്കു ഞാന്‍ മൂന്നു വരം തരാം.
ശശി: എന്തു വരം?
ഭൂതം: എന്ത് ചൊദിച്ചാലും തരും.
ശശി: എനിക്ക് നൂറു കോടി രൂപ വേണം. തരാമോ?
ഭൂതം: തരാം.
ശശി കുപ്പി തുറന്നു; ഭൂതം പുറത്തുവന്നു. തന്റെ സാക്ഷാല്‍ രൂപം ശശിക്ക് കാണിച്ചുകൊടുത്തു.
ശശി: എങ്കില്‍ എന്റെ വരം തരൂ.
ഭൂതം ഒന്ന് കൈവീശി;
എന്നിട്ട് പറഞ്ഞു: റെഡി. നൂറു കോടി രൂപ നിന്റെ ബേങ്ക് അക്കൌണ്ടില്‍ എത്തിയിരിക്കുന്നു.
തുക ബാങ്കിലെത്തിയതായി അപ്പോള്‍ തന്നെ ശശിക്കൊരു എസ്.എം.എസ് കിട്ടുകയും ചെയ്‌തു.
ഭൂതം: അടുത്ത വരം ചോദിച്ചോളൂ.
ശശി: ഈ കടല്‍ക്കരയില്‍ എല്ലാ സൌകര്യങ്ങളുമുള്ള ഒരു ബംഗ്ലാവ് വേണം.
ഭൂതം ഒന്നു കൈ വീശി. ശശി പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ നല്ല ഒരു ബംഗ്ലാവ് അവിടെ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു.
ഭൂതം: മൂന്നാമത്തെ വരം ചോദിച്ചോളൂ.
ശശി: ഏത് സ്ത്രീയും കണ്ടാല്‍ കൊതിക്കുന്ന ഒരവസ്ഥയിലേക്ക് എന്നെ മാറ്റണം.
ഭൂതം ഒന്ന് കൈ വീശി; അതോടെ ശശിയൊരു സ്വര്‍ണ്ണ പ്രതിമയായി മാറി.
Popular Groups
-
WhatsApp Group Invite Join chat Similar Group Links : www.FullyGoogle.com WhatsApp...
-
WhatsApp Group Invite Join chat . Similar Group Links : www.FullyGoogle.com WhatsApp Group Inv...
-
WhatsApp Group Invite Join chat Similar Group Links : www.FullyGoogle.com WhatsApp Group Invite Join...
-
WhatsApp Group Invite Join chat Similar Group Links : www.FullyGoogle.com WhatsApp Group Invite Join...
-
WhatsApp Group Invite Join chat Keywords : Tour to Sri Lanka, Sreelanka, Tour G...
-
WhatsApp Group Invite Join chat Similar Group Links : www.FullyGoogle.com WhatsApp Group In...

No comments:
Post a Comment