സ്വർണ്ണാഭരണങ്ങൾക്കും, പണത്തിനും ഒപ്പം ചുവന്നുള്ളി കൂടി ഇനി മലയാളി ഭദ്രമായി പൂട്ടി സൂക്ഷിക്കേണ്ടി വരും. വില ഉയർന്നതോടെ ചുവന്നുള്ളിയിലും മോഷ്ടാക്കൾ കണ്ണുവച്ചിരിക്കുന്നു എന്നത് തന്നെ കാരണം.
ബസ്റ്റാന്റ് റോഡിൽ പ്രവർത്തിക്കുന്ന പൊട്ടനോലിക്കല്‍ പി എ ഷാജി,പുതുപ്പറമ്പില്‍ ഷംസ് എന്നിവരുടെ കടകളിൽ നിന്നാണ് ചുവന്നുള്ളി മോഷണം പോയത്.
ഉള്ളിവില സെഞ്ചുറി തികച്ചു
നിലവിൽ ഉള്ളിയുടെ വില സെഞ്ചുറി തികച്ച് നിൽക്കുകയാണ്. ഇതാണ് മോഷണമുതലായി ചുവന്നുള്ളി തെരഞ്ഞെടുക്കാൻ മോഷ്ടാക്കളെ പ്രേരിപ്പിച്ച ഘടകം എന്നാണ് സൂചന.അൻപത് കിലോയോളം വെളുത്തുള്ളിയും ഇവിടെ നിന്നും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.കൂടാതെ ,ത്രാസും നഷ്ടപ്പെട്ടു.3000 രൂപയും ഹോം തീയറ്ററും ഇതോടൊപ്പം മോഷ്ടാക്കൾ കവർന്നു.
ചെറിയ ഉള്ളിയ്ക്ക് പൊള്ളുന്ന വില.
ഇന്നലെ പൊതു വിപണിയില്‍ ഒരു കിലോ ചെറിയ ഉള്ളിയുടെ വില 130 മുതല്‍ 140 രൂപ വരെയെത്തി.
മൊത്ത വ്യാപാരികള്‍ ഒരു കിലോ ഉള്ളിക്ക് 115-120 രൂപയാണ് ഈടാക്കുന്നത്.
അതേസമയം, സിവില്‍ സപ്ലൈസ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ 112 രൂപയാണു വില.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണു കേരളത്തിലേക്കുള്ള ഉള്ളിയുടെ വരവ്, കഴിഞ്ഞദിവസങ്ങളില്‍ ഉള്ളിയുടെ വരവു കുറഞ്ഞിട്ടുമുണ്ട്.
വിളവെടുപ്പു കാലമാണെങ്കിലും വിളവു കുറഞ്ഞതും മഴയില്‍ നശിച്ചതുമാണു ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമെന്നു വ്യാപാരികള്‍ പറഞ്ഞു.
ചെറുതാണെങ്കിലും വിലയുടെ കാര്യത്തില്‍ കൈപൊള്ളിച്ച് ചെറിയ ഉള്ളി. രണ്ടാഴ്ച മുന്‍പ് വരെ കിലോക്ക് 70 രൂപയായിരുന്ന ചെറിയ ഉള്ളിക്ക് ഇപ്പോള്‍ 130 രൂപയാണ് വിപണി വില. കഴിഞ്ഞ മാര്‍ച്ചില്‍ ഇത് 20-30 എന്നിങ്ങനെയായിരുന്നു. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകത്തേയും തമിഴ്‌നാടിനേയുമാണ് കേരളം ചെറിയ ഉള്ളിക്കായി ആശ്രയിക്കുന്നത്. ഇവിടങ്ങളില്‍ കാലാവസ്ഥാ വ്യതിയാനവും രൂക്ഷമായ വരള്‍ച്ചയും കാരണം ഉല്‍പാദനം ഗണ്യമായി കുറഞ്ഞതാണ് വില വന്‍തോതില്‍ വര്‍ധിക്കാനിടയാക്കിയത്. ചെറിയ ഉള്ളി വില നൂറു രൂപക്ക് മുകളിലെത്തിയെങ്കിലും സവാള ഉള്‍പ്പെടെയുള്ള മറ്റു പച്ചക്കറികളുടെ വിലയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 27 രൂപയായിരുന്നു ചെറിയ ഉള്ളിയുടെ മൊത്തവിപണന വില.
പിടികൊടുക്കാതെ ഉള്ളിവില
ഉയരങ്ങളിലേക്ക്. കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 130 രൂപയായിരുന്ന ഉള്ളിക്ക്
ചൊവ്വാഴ്ച കൊച്ചിയില്‍ 160 രൂപ വരെയെത്തി. ഉള്ളിവില നാള്‍ക്കുന...
Read more at: http://www.mathrubhumi.com/agriculture/news/onion-price-hike-savala-agriculture-news-1.2374113
Read more at: http://www.mathrubhumi.com/agriculture/news/onion-price-hike-savala-agriculture-news-1.2374113

No comments:
Post a Comment