Thursday, November 23, 2017

സ്നേഹത്തിന്റെ നിറകുടമാണ് വക്കീൽ 😜😜😂😂


ഒരിക്കൽ സമ്പന്നനായ ഒരു മനുഷ്യൻ മരണശയ്യയിലായി.

അദ്ധേഹം തന്റെ മൂന്ന്  മക്കളെ അടുത്ത് വിളിച്ചു അവരോട് പറഞ്ഞു. "ഞാൻ മരിച്ചു, എന്റെ ശരീരം എടുക്കുമ്പോൾ നിങ്ങൾ മൂന്നു പേരും 10000 രൂപ വീതം എന്റെ ശരീരത്തിൽ വെച്ച് വേണം എന്നെ അടക്കാൻ. എന്റെ അവസാന ആഗ്രഹം ആണ്.. നിങ്ങൾ തീർച്ചയായും ഇത് ചെയ്യണം."

അങ്ങനെ ആ പിതാവ് മരണമടഞ്ഞു. ശരീരം എടുക്കാൻ നേരം മക്കൾ മുഖാമുഖം നോക്കി.

ഡോക്ടറായ മൂത്ത മകൻ ആദ്യം 10000 രൂപ പിതാവിന്റെ ശരീരത്തിൽ വെച്ചു.  എൻജിനീയറായ രണ്ടാമത്തെ മകനും 10000 രൂപ വെച്ചു. അടുത്തതായി വക്കീലായ മൂന്നാമത്തെ മകന്റെ ഊഴമായിരുന്നു.


വക്കീലായ മൂന്നാമത്തെ മകൻ അച്ഛന് അടുക്കലേക്ക് വന്ന്,  പോക്കറ്റിൽ നിന്ന് ഒരു ചെക്ക് എടുത്ത് ഒപ്പിട്ട് അച്ഛന്റെ ശരീരത്തിൽ വെച്ചു. എന്നിട്ട്  ചേട്ടന്മാർ വെച്ച 20000 രൂപ എടുത്തു വക്കീലിന്റെ പോക്കറ്റിലാക്കി.

ചേട്ടൻമാർ അതിനെ ചോദ്യം ചെയ്തു. അന്നേരം വക്കിൽ പറഞ്ഞ മറുപടി ഈ പുതുസമൂഹത്തെ ചിന്തിപ്പിക്കുന്നതാണ്.  അവിടെ വെളിവായത് വക്കീലെന്ന വലിയ മനുഷ്യന്റെ മനസാണ്.

ജീവിച്ചിരുന്നപ്പോൾ അച്ഛൻ ഒരു പാട് ചിലവുള്ള മനുഷ്യനായിരുന്നു.  അത് കൊണ്ട് തന്നെ ഈ 30000 രൂപ അച്ഛന് പോരാതെ വരും. ചെക്കാവുമ്പോ അച്ഛന് എത്ര വേണേലും എഴുതി എടുക്കാമല്ലോ.

സ്നേഹത്തിന്റെ നിറകുടമാണ്
വക്കീൽ
😜😜😂😂



Popular Groups

No comments:

Post a Comment

Featured GROUP

Motocraze Links

  URL https://www.motocraze.in/xinornexohalfhelmetformenandwomenmedium/pid-2226296913 https://www.motocraze.in/studds-kids-helmet/cid-114971...